What is the happiest age for a person?

What is the happiest age for a person?

Sunday, January 6, 2013

Syro Malabar Pattu Kurbana full text...Part 1

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില്‍ ...അമേന്‍
****************************************************************************
അന്നാ പെസഹ തിരുനാളില്‍ കര്‍ത്താവു അരുളിയ കല്പന പോല്‍
തിരുനാമത്തില്‍ ചേര്നീടാം ഒരുമ യോടിബലി അര്‍പിക്കാം

അനുരന്ജിതര്‍ ആയി തീര്നീടം
നവം ഒരു പീഠം ഒരുകീടാം
ഗുരുവിന്‍ സ്നേഹമോടി ഈ യാഗം
തിരു മുന്‍പാകെ അനചീടം

അന്നാ പെസഹ തിരുനാളില്‍ കര്‍ത്താവു അരുളിയ കല്പന പോല്‍
തിരുനാമത്തില്‍ ചേര്നീടാം ഒരുമ യോടിബലി അര്‍പിക്കാം

ആത്യുന്നതമാം സ്വര്‍ലോകത്തില്‍ സര്‌വെഷനു സ്തുതി ഗീതം
ഭൂമിയില്‍ എന്നും മര്‍ത്യന് ശാന്തി പ്രത്യാശയും എന്നേക്കും

സ്വര്‍ഗസ്ഥിതനാം താതാവിന്‍ നാമം പൂജിതം അകണമെ
നിന്‍ രാജ്യം വന്നീടനമെ  
പരിശുദ്ധന്‍ നീ പരിശുദ്ധന്‍ 

ആ .....ആ  ....

സ്വര്‍ഗസ്ഥിതനാം താതാവിന്‍ സ്തുതി തന്‍ നിസ്തുല മഹിമാവാം
 ഭൂസ്വര്‍ഗങ്ങള്‍ നിറഞ്ഞു സദാ പാവനമായി വിളങ്ങുന്നു 
വാനവ മാനവ വൃന്ദങ്ങള്‍  ഉദ്ഘോഷിപ്പൂ  സാമോദം 
പരിശുദ്ധന്‍ നീ എന്നെന്നും പരിശുദ്ധന്‍ നീ പരിശുദ്ധന്‍

സ്വര്‍ഗസ്ഥിതനാം താതാവിന്‍ നാമം പൂജിതം അകണമെ
നിന്‍ രാജ്യം വന്നീടനമെ  
നിന്‍ ഹിതം ഇവിടെ ഭവിക്കനമെ

സ്വര്‍ഗതെന്നത് പോല്‍ ഉലകില്‍
നിന്‍ ചിത്തം നിരവേരനമേ 
ആവശ്യകമം  ആഹാരം ഞങ്ങള്‍ക്ക് ഇന്ന് അരുളീടണമേ 

ഞങ്ങള്‍ കടങ്ങള്‍ പൊരുതതു  പോല്‍
ഞങ്ങള്‍ക്ക് ഉള്ള കടം സകലം, പാപത്തിന്‍ കട ബാദ്യതയും
അങ്ങ് കനിഞ്ഞു പൊറുക്കണമേ

ഞങ്ങള്‍ പരീക്ഷയില്‍ ഒരു നാളും
ഉള്പെടുവാന്‍ ഇടയാകരുതെ
ദുഷ്ട അരൂപിയില്‍ നിന്നെന്നും 
ഞങ്ങളെ രക്ഷിച്ചു അരുളനമേ

എന്നെന്നാലും രാജ്യം ശക്തി മഹത്വങ്ങള്‍ താവകം അല്ലോ കര്‍ത്താവെ 
അമേന്‍ അമേന്‍ എന്നേക്കും 
****************************************
ഞങ്ങളുടെ കര്‍ത്താവു ആയ ദൈവമേ
അങ്ങയൈ തിരുനാമത്തില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുകയും
ആ വിശ്വാസം പരമാര്തതയോടെ  ഏറ്റു പറയുകയും ചെയ്യുന്നു   

ആത്മ ശരീരങ്ങളെ പവിത്രീകരികുന്ന ഈ പരിഹാര രഹസ്യങ്ങള്‍ 
ഞങ്ങള്‍ വിശുദ്ധിയോടെ പരികര്‍മം ചെയ്യട്ടെ

നിര്‌മല ഹൃദയത്തോടും വിശുദ്ധ വിചാരങ്ങലോടും   കൂടെ
തിരു മുന്പില്‍ നിന്ന് ഈ ബലി അര്‍പിക്കുവാന്‍
 ഞങ്ങളെ യോഗ്യര്‍ ആകേനമേ 
സകലത്തിന്റെയും നാഥാ എന്നേക്കും 
*******************************************

ദൈവം എന്‍റെ രക്ഷകന്‍, ദൈവം എന്‍റെ നായകന്‍
ദൈവം എന്‍റെ ആശ്രയം , ദൈവം എന്‍റെ സര്‍വവും
സൈന്യം എന്നെ വളഞ്ഞാല്‍, വൈരികള്‍ പിന്തുടര്‍നാല്‍
ഭീതി ഇല്ലെനിക്ക് തെല്‌ ദൈവം ആണ് എന്‍ പാലകന്‍

നിയതം അങ്ങേ വസതിയില്‍ കഴിയുവാന്‍ എന്‍ മോഹം 
മധുരം  അങ്ങേ മഹിമയില്‍ മറയുവാന്‍ എന്‍ ദാഹം
കണ്ണില്‍ അങ്ങേ കതിരുകള്‍, കണ്ടു കണ്ടു മയങ്ങണം
നാവില്‍ അങ്ങേ കനിവെഴും കഥകള്‍ കേട്ട് ലയിക്കണം

ദൈവം എന്‍റെ രക്ഷകന്‍, ദൈവം എന്‍റെ നായകന്‍
ദൈവം എന്‍റെ ആശ്രയം , ദൈവം എന്‍റെ സര്‍വവും 
*****************************************************
ഞങ്ങളുടെ കര്‍ത്താവു ആയ ദൈവമേ
അങ്ങയെ സ്നേഹത്തിന്‍റെ പരിമളം ഞങ്ങളില്‍ വീശുകയും

അങ്ങയെ സത്യത്തിന്‍റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോള്‍

സ്വര്‍ഗത്തില്‍ നിന്നും പ്രത്യക്ഷന്‍ ആകുന്ന അങ്ങേത്തിരുകുമാരനെ 
സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്ക് ഇടയാകട്ടെ
സകല സൗഭാഗ്യങ്ങളും നന്മകളും  നിറഞ്ഞു മുടി ചൂടി നില്‍ക്കുന്ന സഭയില്‍
ഞങ്ങള്‍ അങ്ങയെ സ്തുതിക്കുകയും നിരന്തരം പുകഴ്ത്തുകയും ചെയ്യട്ടെ
എന്തെന്നാല്‍ അങ്ങ് സകലത്തിന്റെയും നാഥനും സൃഷ്ടാവും ആകുന്നു
പിതാവും പുത്രനും പരിശുദ്ധാത്മാവും  ആയ സര്‍വേശ്വര  എന്നേക്കും അമേന്‍.....
**********************************************************
സര്‍വാധിപനാം കര്‍ത്താവേ നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥ വിനയമോടെ നിന്നെ നമിച്ചു പുകഴ്ത്തുന്നു

സര്‍വാധിപനാം കര്‍ത്താവേ നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥ വിനയമോടെ നിന്നെ നമിച്ചു പുകഴ്ത്തുന്നു

മര്‍ത്യന് നിത്യ മഹോന്നതമാം ഉഥാനം നീ അരുളുന്നു (2)
അക്ഷയം അവനുടെ ആത്മാവിന്‍ ഉത്തമ രക്ഷയും ഏകുന്നു  (2)

സര്‍വാധിപനാം കര്‍ത്താവേ നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥ വിനയമോടെ നിന്നെ നമിച്ചു പുകഴ്ത്തുന്നു
************************************************************
ഞങ്ങളുടെ കര്‍ത്താവേ ,
 അങ്ങ് സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയര്‍പിക്കുന്നവും,
ആത്മാകളെ രക്ഷിക്കുനവനും,
ജീവനെ നിത്യം പരിപാലികുന്നവനും ആകുന്നു.

ഞങ്ങള്‍ ഇപ്പോഴും അങ്ങേക്ക് സ്തുതിയും, നന്നിയും, ആരാധനയും
സമര്പിക്കുവാന്‍ കടപെട്ടവര്‍ ആകുന്നു
സകലതിന്റെയം നാഥാ എന്നേക്കും 
**************************************************************
ശബ്ദം ഉയര്‍ത്തി പാടിടുവിന്‍
സര്‍വരും ഒന്നായി പാടീടുവിന്‍
എന്നെന്നും ജീവിക്കും സര്വേശ്വരനെ 
വഴ്ത്തിടുവിന്‍ വഴ്ത്തിടുവിന്‍

പരിപാവനനാം സര്‍വേശ, പരിപാവനനാം ബലവാനെ 
പരിപാവനനാം അമര്‍ത്യനെ, നിന്‍ കൃപ ഞങ്ങള്‍ക്ക് എകണമേ 
*******************************************************************
വിശുധരില്‍ സംപ്രീതനായി വസിക്കുന്ന
പരിശുദ്ധനും  സ്തുത്യര്‍ഹനും
ബലവാനും അമര്‍ത്യനുമായ കര്‍ത്താവേ 
അങ്ങയെ സ്വഭാവത്തിന് ഒത്ത വിധം
എപ്പോഴും ഞങ്ങളെ  കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും
ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമേ
പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ സര്‍വേശ്വര എന്നേക്കും..അമേന്‍ 
*********************************************************************************
അംബരം അനവരതം ദൈവ മഹത്വത്തെ വാഴ്ത്തി പാടുന്നു
ദിവ്യാത്മാവിന്‍ ഗീതികളാല്‍, ഹല്ലെലുയ്യഹ്   ഗീതികളാല്‍ 
കര്‍ത്താവിന്‍ തിരു നാമത്തിന്‍ നിര്മാലമാകും അനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍

പകലുകള്‍ പകുലുകളോട് അവിരതം അവിടുത്തെ, പുകളുര ചെയ്യുന്നു 
ദിവ്യാത്മാവിന്‍ ഗീതികളാല്‍, ഹല്ലെലുയ്യഹ്   ഗീതികളാല്‍ 
കര്‍ത്താവിന്‍ തിരു നാമത്തിന്‍ നിര്മാലമാകും അനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍

ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും അമേന്‍
ദിവ്യാത്മാവിന്‍ ഗീതികളാല്‍, ഹല്ലെലുയ്യഹ്   ഗീതികളാല്‍ 
കര്‍ത്താവിന്‍ തിരു നാമത്തിന്‍ നിര്മാലമാകും അനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍
*********************************************************************************
സര്‍വജ്ഹന്‍ ആയ  ഭരണ കര്‍ത്താവും
തന്‍റെ ഭവനത്തില്‍ വസിക്കുനവരുടെ
വിസ്മയനീയനായ പരിപാലകനും
സകല നന്മകളുടെയും സൌഭാഗ്യങ്ങളുടെയും
ഉറവിടവും  ആയ ദൈവമേ
അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു
അങ്ങയുടെ സ്വഭാവത്തിന് ഒത്ത വിധം
എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും 
അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമേ
സകലതിന്റെയം നാഥാ എന്നേക്കും...അമേന്‍ 

*****ആരാധനാ വായന *****
*********************************************************************************
സുവിശേഷ വെളിച്ചത്താല്‍ ഇരുളെല്ലാം നീക്കിടുവാന്‍
അവതാരം ചെയ്തവനെ കൈ കൂപ്പി വനങ്ഗീടുവിന്‍ 
സുവിശേഷ വെളിച്ചത്താല്‍ ഇരുളെല്ലാം നീക്കിടുവാന്‍
അവതാരം ചെയ്തവനെ കൈ കൂപ്പി വനങ്ഗീടുവിന്‍ 
കര്‍ത്താവേ ധരണിയില്‍ നിന്‍ സാക്ഷികള്‍ ആയി തീര്നിടുവാന്‍ (2)
ഞങ്ങളില്‍ നിന്‍ സുവിശേഷം പൂന്കിരണം ചൊരിയട്ടെ (2)
സുവിശേഷ വെളിച്ചത്താല്‍ ഇരുളെല്ലാം നീക്കിടുവാന്‍
അവതാരം ചെയ്തവനെ കൈ കൂപ്പി വനങ്ഗീടുവിന്‍ 
*********************************************************************************

നമക്ക് ശ്രദ്ധാപൂര്‍വ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം 
സമാധാനം നിങ്ങളോട് കൂടെ...
അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ
വിശുദ്ധ മത്തായി (***) എഴുതിയ നമ്മുടെ കര്‍ത്താവു ഈശോ മിശിഹായുടെ പരിശുദ്ധ സുവിശേഷം
നമ്മുടെ കര്‍ത്താവു ആയ മിശിഹയ്ക്കു സ്തുതി  

***** സുവിശേഷം വായന പുരോഹിതന്‍ നടത്തുന്നു *****
*********************************************************************************
തിങ്ങും പ്രതീക്ഷയോടെ ആനന്ദ ചിത്തരായി
സര്‍വേശ കാരുണ്യം പ്രാര്തിചിടാം 
ദൈവമേ പ്രാര്‍ത്ഥന കേട്ട് കനിയനെ 
സ്വര്‍ഗീയ ദാനങ്ങള്‍ നല്കീടനെ
ഐക്യവും ശാന്തിയും നല്‍കി സഭകളില്‍
ക്രിസ്തീയ ചൈതന്യം തൂകിടനെ 
ദൈവമേ പ്രാര്‍ത്ഥന കേട്ട് കനിയനെ 
സ്വര്‍ഗീയ ദാനങ്ങള്‍ നല്കീടനെ
ദാരിദ്ര്യ ദുഃഖം അകറ്റി അവനിയില്‍
സമ്പല്‍ സമ്രിധം ആയി പാലിക്കണേ
ദൈവമേ പ്രാര്‍ത്ഥന കേട്ട് കനിയനെ 
സ്വര്‍ഗീയ ദാനങ്ങള്‍ നല്കീടനെ
നീറും നിരാശയില്‍ പ്രത്യാശ എകനെ
പാപികള്‍ക്ക് ആശ്രയം നല്കീടനെ 
ദൈവമേ പ്രാര്‍ത്ഥന കേട്ട് കനിയനെ 
സ്വര്‍ഗീയ ദാനങ്ങള്‍ നല്കീടനെ
ഈടുറ്റ നീതിയും നിറമായ സ്നേഹവും
മാനവ രാശിയെ പൂകിടട്ടെ
ദൈവമേ പ്രാര്‍ത്ഥന കേട്ട് കനിയനെ 
സ്വര്‍ഗീയ ദാനങ്ങള്‍ നല്കീടനെ
*********************************************************************************

കര്‍ത്താവേ ബലവാനായ ദൈവമേ
അങ്ങയോടു ഞങ്ങള്‍ വിനയപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു
അങ്ങയെ  കൃപാ വരങ്ങള്‍ ഞങ്ങളില്‍ നിരക്കേണമേ
അങ്ങയെ ദാനങ്ങള്‍ ഞങ്ങളുടെ കരങ്ങള്‍ വഴി വര്ഷിക്കേണമേ

അങ്ങയെ കൃപയും അനുഗ്രഹവും, അങ്ങ് കാരുണ്യ അതിരെകതാല്‍
തിരഞ്ഞെടുത്ത അജഗണം ആയ ജനം മുഴുവന്റെയും
കടങ്ങളുടെ പൊരുതിക്കും പാപങ്ങളുടെ മോചനത്തിനും
കാരണം ആകട്ടെ
പിതാവും പുതാരനും പരിശുധത്മാവും ആയ സര്‍വേശ്വര എന്നേക്കും..അമേന്‍
*********************************************************************************

ഇസ്രയേലിന്‍ നായകാ , എന്റെ നല്ല ദൈവമേ
കാഴ്ചയായി ഞാന്‍ ഏകുന്നു, എന്നെയും എന്‍ സര്‍വവും
നിന്റെ മുന്‍പില്‍ ആയിതാ
സ്വീകരിക്കണമേ പ്രഭോ

ഇസ്രയേലിന്‍ നായകാ , എന്റെ നല്ല ദൈവമേ
കാഴ്ചയായി ഞാന്‍ ഏകുന്നു, എന്നെയും എന്‍ സര്‍വവും
നിന്റെ മുന്‍പില്‍ ആയിതാ
സ്വീകരിക്കണമേ പ്രഭോ

സൊദരനൊദു ഉള്ളതം പക എന്നില്‍ നിന്നകറ്റാന്‍
എന്റെ ഹൃദയം നിര്‍മലമായി നീ ഒരുക്കിടനെ
സൊദരനൊദു ഉള്ളതം പക എന്നില്‍ നിന്നകറ്റാന്‍
എന്റെ ഹൃദയം നിര്‍മലമായി നീ ഒരുക്കിടനെ

എന്‍ പാപം എല്ലാം മായ്ക്കുവാന്‍, നിന്‍ രക്തത്താല്‍ എന്നെ കഴുകണേ
നിന്നില്‍ ഞാന്‍ ഒന്നായി ലയിക്കുവാന്‍, നിന്‍ രക്ഷാ മാര്‍ഗത്തില്‍ നടത്തണേ
നിന്‍ ഹിതം പോല്‍ എന്‍ ജീവിതം നയിക്കാന്‍ കൃപ നല്‍കണേ

ഇസ്രയേലിന്‍ നായകാ , എന്റെ നല്ല ദൈവമേ
കാഴ്ചയായി ഞാന്‍ ഏകുന്നു, എന്നെയും എന്‍ സര്‍വവും
നിന്റെ മുന്‍പില്‍ ആയിതാ
സ്വീകരിക്കണമേ പ്രഭോ
*********************************************************************************

അങ്ങയെ ആരാധ്യം ആയ ത്രിത്വത്തെ,  എപ്പോളും എന്നേക്കും
ഞങ്ങള്‍ സ്തുതിക്കും...അമേന്‍
നമ്മുടെ രക്ഷക്ക് വേണ്ടി...
തന്നെ തന്നെ ബലി അര്‍പിക്കുകയും, തന്റെ പീടാനുഭാവതിന്റെയും,മരണത്തിന്റെയും, സംസ്കാരത്തിന്റെയും, ഉധാനതിന്റെയും ഓര്‍മ ആചരിക്കുവാന്‍ കല്പിക്കുകയും ചെയ്ത മിശിഹ,
തന്റെ കൃപയാലും, അനുഗ്രഹതാലും, ഈ കുര്‍ബാന നമ്മുടെ
കരങ്ങളില്‍ നിന്ന് സ്വീകരിക്കുമാരാകട്ടെ..അമേന്‍

ഞങ്ങളുടെ സ്നേഹമുള്ള ദൈവമേ....
ഈ കാഴ്ച ദ്രവ്യങ്ങലോടൊപ്പം , വേദനയും ക്ലേശങ്ങളും നിറഞ്ഞ,
ഞങ്ങളുടെ ജീവിതത്തെയും തിരുമുന്ബില്‍ അര്പിക്കുന്നു.
ഞങ്ങളുടെ കണ്ണുനീര്‍ ഒപ്പിയെടുത്
അങ്ങയെ സാന്ത്വനം ഞങ്ങള്‍ക്ക് നല്‍കണേ.
മാറാത്ത രോഗത്താല്‍ നീറുന്ന ഞങ്ങളുടെ ശരീരത്തില്‍
സൌഖ്യം പകരുവാന്‍ അങ്ങ് വരണമേ.
നിരാശയില്‍ ആഴ്ന്നു പോകാതിരിക്കാന്‍, അങ്ങേ ആനന്ദം ഞങ്ങള്‍ക്ക് നല്‍കണേ
ആരൊക്കെ ഞങ്ങളെ മറന്നാലും, അങ്ങ് ഒരിക്കലും
ഞങ്ങളെ മറക്കില്ല എന്ന് ഞങ്ങള്‍ ഉറപ്പായും വിശ്വസിക്കട്ടെ
ഈ ലോകത്തില്‍, മറ്റാരുമായും ഞങ്ങള്‍ക്ക് പന്ഗിടുവാന്‍  ആകാത്ത
മറ്റാര്‍ക്കും  ഞങ്ങള്‍ക്ക് ആശ്വാസം എകുവാന്‍ ആകാത്ത
ഞങ്ങള്‍ ഓരോരുത്തരുടെയും നൊമ്പരങ്ങളെയും
ഈ ബാലിയില്‍ കാഴ്ചയായി അര്പിച്ചു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
********************************************************************************

താതനും അത് പോല്‍ ആത്മജനും ദിവ്യ രൂഹായ്ക്കും സ്തുതി എന്നും
ദൈവാംബിക ആകും കന്യ മറിയത്തെ സാദരം ഒര്തീടാം  പാവനമീ ബലിയില്‍
ആദിയിലെ പോല്‍ എന്നെന്നേക്കും അമേന്‍ അമേന്‍
സുതനുടെ പ്രേഷിതരെ എകജ സ്നേഹിതരേ
ശാന്തി ലഭിചിടുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിപ്പിന്‍

സര്‍വരും ഒന്നായി പാടീടട്ടെ അമേന്‍ അമേന്‍
 മര്തോമയെയും നിനസാക്ഷികളെയും സത്കര്‍മ്മികളെയും
ബാലിയിതില്‍ ഓര്തീടാം
നമ്മുടെ കൂടെ ബാലവാനാം കര്‍ത്താവെന്നെന്നെക്കും
രാജാവാം ദൈവം, നമ്മോടോതെന്നും
യാകബിന്‍ ദൈവം, നമ്മുടെ  തുണ എന്നും
ചെറിയവര്‍ എല്ലാം വലിയവര്‍ ഒപ്പം കാത്തു വസിക്കുന്നു
മ്രിതരെല്ലരും നിന്‍ മഹിതോധാനത്തില്‍ ശരണം തേടുന്നു ഉധിതര്‌ ആഇടുവാന്‍
തിരു സന്നിധിയില്‍ ഹൃദയഗതങ്ങള്‍ ചൊരിയുവിന്‍ എന്നേക്കും
നോമ്പും പ്രാര്‍ത്ഥനയും പശ്ചാതപവുമായി ത്രിത്വത്തെ മോദാല്‍ നിത്യം വആഴ്തീടാം
********************************************************************************