What is the happiest age for a person?

What is the happiest age for a person?

Wednesday, September 14, 2016

പ്രൊജക്റ്റ് തുടങ്ങുന്നു (കാല്പനികം)

മാത്യു : പ്രൊജക്റ്റ് മാനേജർ
ജോസഫ് എന്ന ജോപ്പൻ : ക്ലയന്റ്
ജിബു : ഓൺസൈറ്റ്
ജയന്തി :ടീം ലീഡ്
വിഷ്ണു:ഡിവലപ്പർ

Scene 1
-----------

"ഹലോ മാത്യു ...കേൾക്കാമല്ലോ അല്ലെ ?"
"കേൾക്കാം കേൾക്കാം ...എന്തായി നമ്മുടെ പുതിയ പ്രൊജക്റ്റ് ?"
" നമ്മുടെ ജോപ്പൻ സായിപ്പിന് ബിഎംഡബ്ലിയു കാറും വേണം കൈയ്യിൽ മാരുതീയുടെ പൈസേം ഉണ്ട് ..ഡിസ്കഷൻ കഴിഞ്ഞു ."
"അങ്ങേരു ഒപ്പിട്ടുവോ ? ഇവിടെ സ്റ്റെമെന്റ്റ് ഓഫ് വർക്ക് കിട്ടിയിട്ട് വേണം പണി തുടങ്ങാൻ...ഡോക്യൂമെന്റഷന് തുടങ്ങി ..പിള്ളേര് ചുമ്മാ ഇരിക്കണ്ടല്ലോ ..രണ്ടു മൂന്നു ട്രെയിനിങ്ങും കൊടുക്കുവാ ഫ്രഷേഴ്‌സിന് "
"ഒപ്പൊക്കെ ഇട്ടു ..പക്ഷെ ഇത്രേം വർക്ക് ഈ കാശിൽ തീരില്ലല്ലോ ..എന്താ ചെയ്യണ്ടേ ?"
" ആദ്യം പ്രൊജക്റ്റ് വരട്ടെടാ ജിബു ..നമ്മൾ സായിപ്പിന് ഒരു നാനോ കൊടുക്കും ..സായിപ്പു പറയും അയ്യോ ഇതല്ല എനിക്ക് വേണ്ടതെന്നു ..അപ്പോൾ നമ്മൾ വീണ്ടും പൈസ ചോദിക്കും ..തരാതേ പറ്റില്ലല്ലോ ..ഒടുവിൽ ഒരു ഹോണ്ട  സിറ്റി കൊടുക്കാം ..എന്തേലും മതിയെന്ന് വെച്ച് അങ്ങേരു എടുത്തോളും ..പിന്നെ നമുക്കല്ലേ ഇതിനെ പറ്റി അറിയൂ ..അത് കൊണ്ട് നമ്മൾ സപ്പോർട്ടും ചെയ്യും ..5 വര്ഷം നമക്ക് പണി ഉണ്ടല്ലോ ..ദതാന്നു "
"ആഹ് എങ്കിൽ ഞാൻ അത് മെയിൽ അയക്കാം ..പണി തുടങ്ങാലോ "
"അല്ല പിന്നെ ..ഇന്ന് തന്നെ അയച്ചോ "

Scene 2
-------------
"കിലുകിൽ പമ്പരം എൻ മനസ്സിൽ വീണുവോ "
"ആ വീഴും വീഴും ..ഇതേതു പാട്ടാടാ വിഷ്ണു ..അത് മഴനീർതുള്ളികൾ എന്നല്ലേ ? നമ്മുടെ ജയസൂര്യയുടെ ബ്യൂട്ടിഫുൾ "
"അങ്ങനെ  ആരുന്നോ ..എനിക്ക് വരി ഓർമ വന്നില്ല "
"നീ അറിഞ്ഞോ ..പ്രൊജക്റ്റ് വന്നെന്നു ..ജാവ ആണെന്ന് "
" അപ്പോൾ ഡോട്ട് നെറ്റോ ..അത് വേണ്ടേ ?"
"ഇപ്പോൾ ജാവ മതീന്ന് ..ഇതെല്ലാം കൂടി നമ്മളേം കൊണ്ടേ പോകൂ "
"മാത്തച്ചൻ മെയിൽ അയക്കാം എന്ന് പറഞ്ഞിട്ടുണ്ട്..ജയന്തി ആണ് ടീം ലീഡ് "
"അടിപൊളി..അപ്പൊ മാത്തച്ചൻ  എഫ് ബീ ഐ തുടങ്ങും അല്ലെ ?"
" അതെന്നതാ എഫ് ബീ ഐ?"
" ഫീമയിൽ ബോഡി ഇൻസ്‌പെക്ഷൻ."
"അങ്ങേരു കേക്കണ്ട "
"അപ്പൊ ഇനി ജാവ പഠിക്കണ്ടേ?"
"വേണം ..നമ്മൾ ആണല്ലോ അടിമ കണ്ണ് "
"ജയന്തിക്ക് ജാവ അറിയാമോ ?"
"ഒരു ചായ ഇടാൻ അറീല..അപ്പോഴാ ജാവ..ചോദിച്ചാൽ എല്ലാം അറിയാം എന്നങ്ങു കാച്ചും "
"അപ്പൊ ഒരു തീരുമാനം ആയി ..ഗൂഗിൾ ഉണ്ടല്ലോ ..ഗൂഗിൾ സ്വാമി ശരണം..എന്തേലും ഒക്കെ നോക്കി ചെയ്യാം"

Scene 3
----------
കിക്ക്‌ ഓഫ് മീറ്റിംഗ്
"ദിസ് ഈസ് എ വെരി ഇമ്പോര്ടന്റ്റ് മയിൽസ്റ്റോൺ project...നമ്മുക്ക് അത് സക്ക്സെസ്സ്  ആക്കണം..എല്ലാരും വർക്ക് ഹാർഡ് ഒകായ് ?"
മാത്യു പറയുന്ന വാക്കുകൾ കേട്ട് ജയന്തി ശ്രദ്ധാപൂർവം തലയാട്ടി. വിഷ്ണു ഒരു ചെറു ചിരിയോടെ ഇരുന്നു, ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ ..
"നിങ്ങളിൽ ആർക്കാ നന്നായിട്ടു ജാവ കോഡ് എഴുതാൻ അറിയാവുന്നെ ?"
"എനിക്കറിയില്ല ...ജയന്തിക്ക് അറിയാം അല്ലെ ?"
"ജയന്തിക്ക് അറിയാമല്ലോ ..അപ്പൊ വീണ്ടും ചെയ്യണ്ട ..നീ കോഡ് ഒക്കെ ഒന്ന് ചെയ്തു പഠിക്കു "
"ഇങ്ങേരെന്താ പഞ്ചാബി ഹൗസ്സ് കളിക്കുവാന്നോ"  വിഷ്ണു മനസ്സിൽ പിറുപിറുത്തു

No comments: